News India

പഞ്ചാബിലും ഹരിയാനയിലും കര്‍ഷകര്‍ മഹാപഞ്ചായത്ത് നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: പഞ്ചാബിലും ഹരിയാനയിലും കര്‍ഷകര്‍ മഹാപഞ്ചായത്ത് നിര്‍ത്തിവെച്ചു. വിളപ്പെടുപ്പിനായി കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നത് അതിര്‍ത്തികളിലെ സമരത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. അതേസമയം ഉത്തര്‍പ്രദേശില്‍ മഹാപഞ്ചായത്തുകള്‍ തുടരും. പ്രിയങ്ക ഗാന്ധി ഇന്ന് മുസാഫര്‍ നഗറിലെ പരിപാടിയില്‍ പങ്കെടുക്കും.