News India

കര്‍ഷക പ്രക്ഷോഭം: കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള രണ്ടാംഘട്ട ചര്‍ച്ച ഇന്ന്

കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള രണ്ടാംഘട്ട ചര്‍ച്ച ഇന്ന്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് കര്‍ഷക സംഘടനകള്‍. താങ്ങുവിലയില്‍ രേഖമൂലം ഉറപ്പ് ലഭിച്ചാലും നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രി അമീരന്ദര്‍ സിംഗ് ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.