അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അന്തരിച്ചു
ഗുവഹാട്ടി: കോണ്‍ഗ്രസ് നേതാവും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയി (86) അന്തരിച്ചു. കോവിഡ് ബാധിച്ച് പിന്നീട് നെഗറ്റീവ് ആയ തരുണ്‍ ഗൊഗോയി കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഗുവഹാട്ടി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലായിരുന്നു. നേരത്തെ കോവിഡ് നെഗറ്റീവ് ആയി ആശുപത്രി വിട്ട തരുണ്‍ ഗൊഗോയിയെ നവംബര്‍ രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മുതല്‍ ശ്വാസ തടസ്സം രൂക്ഷമാകുകയും തരുണ്‍ ഗൊഗോയിയുടെ ആരോഗ്യനില വഷളാകുകയും ചെയ്തിരുന്നു.