മുൻ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി
17 പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ യോഗം ചേർന്നാണ് സിൻഹയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെകുറിച്ച് ചർച്ച ചെയ്യാൻ ബിജെപി പാർലമെന്ററി ബോർഡ് യോഗം അൽപ്പ സമയത്തിനകം ഡൽഹിയിൽ യോഗം ചേരും. ഇതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശിച്ചു.