News India

ഗഡ്ചിറോളി ആക്രമണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം മഹാരാഷ്ട്ര സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി

മുംബൈ: മാവോയിസ്‌റ് ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മഹാരാഷ്ട്ര സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി. ഗഡ്ചിറോളിയില്‍ സുരക്ഷ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. മാവോയിസ്റ്റ് ബാധിത മേഖലയിലൂടെ സഞ്ചരിക്കുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നതാണ് പ്രാഥമിക നിഗമനം. സുരക്ഷാ സേനയുടെ വാഹനത്തിന് പകരം സ്വകാര്യ വാഹനം ഉപയോഗിച്ചത് അപകടത്തിന്റെ തീവ്രത കൂട്ടി. അതിനിടെ പ്രദേശത്തു ഇന്നും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്.