ഗാന്ധിജി തന്റെ മൂന്ന് തമിഴ്നാട് സന്ദർശനങ്ങളിലും മുടങ്ങാതെ എത്തുമായിരുന്ന ഒരു ഇടമുണ്ടായിരുന്നു മദ്രാസിൽ. താൻ ഉയിരു കൊടുത്ത ആ സ്ഥാപനം ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും ഇന്നും ആ മഹാത്മാവിന്റെ ഓർമകളിലാണ്. മഹാത്മാഗാന്ധി സ്ഥാപിച്ച ദക്ഷിണ ഭാരത ഹിന്ദി പ്രചാർ സഭയുടെ രൂപീകരണത്തിന് പിന്നിൽ ഒരു വലിയ കഥ തന്നെയുണ്ട്.