കുര്യന് ജോസഫിനെതിരെ കടുത്ത വിമര്‍ശനവുമായി ജോര്‍ജ് കുര്യന്
ന്യൂഡല്‍ഹി: വിരമിച്ച സുപ്രീംകോടതി ജഡ്ജി കുര്യന് ജോസഫിനെതിരെ കടുത്ത വിമര്‍ശനവുമായി ദേശീയ ന്യൂനപക്ഷ കമ്മീഷന് ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യന്. ന്യൂനപക്ഷകാരനായതിനാല് കരിയറില്‍ പല തടസ്സങ്ങളുമുണ്ടായിട്ടുണ്ടെന്ന പരാമര്‍ശത്തിനെതിരെയാണ് ജോര്‍ജ് കുര്യന് രംഗത്തെത്തിയത്. പ്രസ്താവന സാമൂദായിക അനൈക്യമുണ്ടാക്കുന്നതാണ്. കുര്യന് ജോസഫ് വര്‍ഗീയവാദിയാണെന്ന് ആരെങ്കിലും ആരോപിച്ചാല്‍ കുറ്റം പറയാനാകില്ല. ജസ്റ്റിസ് കുര്യന് ജോസഫ് സ്വാര്‍ത്ഥനാണെന്നും ജോര്‍ജ് കുര്യന് ആരോപിച്ചു.