News India

സ്വാമി ചിന്മയാനന്ദിനെതിരായ ബലാത്സംഗ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി കൂറ് മാറി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരായ ബലാത്സംഗ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി കൂറ് മാറി. ഒരാരോപണവും ഉന്നയിച്ചിട്ടില്ലെന്ന് ലക്‌നൗവിലെ പ്രത്യേക കോടതി മുമ്പാകെ പെണ്‍കുട്ടി വ്യക്തമാക്കി. പ്രതിജ്ഞ ലംഘിച്ച് കള്ളം പറഞ്ഞതിന് നിയമ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി.