News India

പദ്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഏഴ് മലയാളികള്‍ക്ക് അവാര്‍ഡ്

ന്യൂഡല്‍ഹി: പദ്മപുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏഴ് മലയാളികള്‍ക്ക് പദ്മ അവാര്‍ഡുകള്‍ ലഭിച്ചു. ആത്മീയ ചിന്തകന്‍ ശ്രീം എം എന്ന മുംതാസ് അലിക്കും മരണാന്തരബഹുമതിയായി നിയമവിദഗ്ദ്ധന്‍ എന്‍. ആര്‍. മാധവമേനോനും പദ്മഭൂഷണ്‍. അഞ്ച് മലയാളികള്‍ക്ക് പദ്മ ശ്രീ പുരസ്‌ക്കാരവും ലഭിച്ചു. ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്, അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.