News India

കേന്ദ്രസർക്കാരും കർഷകരുമായുള്ള ഏട്ടാം വട്ട ചർച്ചയും പരാജയം

ന്യൂഡൽഹി: കേന്ദ്രസർക്കാരും കർഷകരുമായുള്ള ഏട്ടാം വട്ട ചർച്ചയും പരാജയം. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ കടുത്ത നിലപാടെടുത്തു. നിയമങ്ങൾക്കെതിരെ കോടതിയെ സമീപിക്കാൻ സർക്കാർ കർഷകരെ വെല്ലുവിളിച്ചു സമരം അവസാനിപ്പിക്കില്ലെന്നും ഡൽഹിയിൽ കിടന്ന് മരിക്കാൻ തയ്യാറെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.