News India

സ്വകാര്യമേഖലയില്‍ പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലും പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ പൊതു സ്വകാര്യ മേഖലകളിലെ തൊഴിലുടമകള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം. തൊഴിലാളികളെ പിരിച്ചു വിടുകയോ, ശമ്പളം വെട്ടികുറയ്ക്കുകയോ ചെയ്യരുത്. അവധി എടുക്കുന്നവരുടെ ശമ്പളം കുറക്കരുതെന്നും ദിവസ വേതനക്കാര്‍ക്കും കാരാര്‍ തൊഴിലാളികള്‍ക്കും ഇത് ബാധകമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.