ഗ്യാന്‍വാപി കേസ്; പ്രാർഥനയ്ക്ക് അനുമതി തേടിയുള്ള ഹൈന്ദവ സ്ത്രീകളുടെ ഹർജി നിലനിൽക്കുമെന്ന് കോടതി
ഗ്യാൻവാപി മസ്ജിദിൽ പ്രാർത്ഥിക്കാൻ അനുമതി തേടിയുളള ഹർജി നിലനിൽക്കുമെന്ന് വാരാണസി ജില്ലാ കോടതി. അഞ്ച് ഹിന്ദുസ്ത്രീകളാണ് മസ്ജിദിന്റെ പടിഞ്ഞാറ് മതിലിനോട് ചേർന്നുള്ള പ്രാർത്ഥനയ്ക്ക് അനുമതി തേടിയത്. എതിർകക്ഷിയായ അംജുമൻ മസ്ജിദ് കമ്മിറ്റിയുടെ വാദം കോടതി തള്ളി.