News India

ഹാഥ്‌റസ് കേസില്‍ നിര്‍ണായക തെളിവുകള്‍ നഷ്ടമായി

ന്യൂഡല്‍ഹി: ഹാഥ്‌റസ് കേസില്‍ നിര്‍ണായക തെളിവുകള്‍ നഷ്ടമായി. പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമല്ല. പ്രതികളെ അലിഗഡ് ജയിലില്‍ നിന്നും മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.