News India

ഹാഥ്‌റാസ്: മാധ്യമപ്രവര്‍ത്തകന്‍ സിദിഖ് കാപ്പനെതിരെ വീണ്ടും രാജ്യദ്രോഹ കേസ്

ന്യൂഡല്‍ഹി: ഹാഥ്‌റാസ് സംഭവത്തില്‍ വര്‍ഗീയ കലാപം ഉണ്ടാകാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ സിദിഖ് കാപ്പനും മറ്റു മൂന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കും എതിരെ മറ്റൊരു രാജ്യദ്രോഹ കേസ് കൂടി എടുത്തു. കേസില്‍ അധികൃതരുടെ വീഴ്ച അന്വേഷിക്കുന്ന എസ്.ഐ.ടി സംഘം അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് യു.പി സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും.