News India

അലോക് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല സമിതി ഇന്ന് യോഗം ചേരും

ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല സമിതി യോഗം ഇന്ന് വൈകുന്നേരം വീണ്ടും ചേരും. കഴിഞ്ഞ ദിവസം രാത്രി പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. അഴിമതി ആരോപണത്തില്‍ അലോക് വര്‍മ്മയ്ക്ക് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം ഡയറക്ടറായി വീണ്ടും ചുമതലയേറ്റ അലോക് വര്‍മ്മ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ ഉത്തരവുകള്‍ ഉള്‍പ്പെടെ റദ്ദാക്കി.