രാജ്യദ്രോഹക്കുറ്റം; മരവിപ്പിച്ചത് 152 വര്‍ഷം പഴയ നിയമം
1870-ലാണ് രാജ്യദ്രോഹകുറ്റം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ ഭാഗമായത്. 1862-ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം ആദ്യം ശിക്ഷിക്കപ്പെട്ടത് ബാലഗംഗാധര തിലകനാണ്. രാഷ്ട്രീയ എതിരാളികള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മറ്റും എതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വ്യാപകമായി ഉപയോഗിച്ച വകുപ്പുകള്‍ മരവിപ്പിക്കുമ്പോള്‍ ജയിലില്‍ കഴിയുന്നവരുടെ ഭാവിയും ചര്‍ച്ചയാകുന്നു.