News India

ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണം: രാഹുല്‍ ഗാന്ധിക്ക് ആഭ്യന്തരവകുപ്പിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചു. ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ മന്ത്രാലയം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. ബിജെപി എം.പി. സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. രാഷ്ട്രീയ പകപോക്കലാണ് രാഹുലിനെതിരായ നോട്ടീസെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.