News India

കർണാടകയിൽ കുതിരയുടെ മൃതദേഹം സംസ്കരിക്കാൻ ലോക്ഡൗൺ ലംഘിച്ച് ഒത്തു കൂടിയത് നൂറു കണക്കിനാളുകൾ

കർണാടകയിൽ ഒരു കുതിരയുടെ മൃതദേഹം സംസ്കരിക്കാൻ ലോക്ഡൗൺ ലംഘിച്ച് ഒത്തു കൂടിയത് നൂറു കണക്കിനാളുകൾ. ബെലഗാവിയിലെ ഒരു ഗ്രാമത്തിലാണ് ദിവ്യത്വമുള്ളതെന്ന് ചിലർ കരുതി പോരുന്ന കുതിര ചത്തപ്പോൾ ആളുകളെ കൂട്ടി സംസ്കാര ചടങ്ങുകൾ നടത്തിയത്. സംഭവത്തെ തുടർന്ന് ജില്ലാ കലക്ടർ ഗ്രാമം സീൽ ചെയ്തു. ബെലഗാവി പോലീസ്, കുതിരയുടെ ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.