News India

പഴയ ബസുകളില്‍ സ്ത്രീകള്‍ക്ക് ശൗചാലയമൊരുക്കി യുവ സംരംഭകര്‍

പലപ്പോഴും നല്ല ശൗചാലയത്തിന്റെ അഭാവം സ്ത്രീകളെ ഏറെ വലയ്ക്കാറുണ്ട്. അത് പൂനെ പോലൊ തിരക്കുള്ള നഗരത്തിലാണെങ്കിലോ അത് പറയുകയും വേണ്ട. എന്നാല്‍ ബസിനുള്ളില്‍ ശുചിത്വവും സുരക്ഷിതവുമായ ശൗചാലയം സ്ത്രീകള്‍ക്കായി ഒരുക്കിയിരിക്കുയാണ് ഒരു കൂട്ടം യുവ സംരംഭകര്‍. ഉല്‍ക്ക സധാല്‍ക്കര്‍, രാജീവ് ഖേര്‍ എന്നിവരാണ് ഈ സ്ത്രീ സൗഹൃദ ശൗചാലയത്തിന് പിന്നില്‍. പഴയ ബസുകള്‍ കോട്ടേജുകളാക്കി മാറ്റിയ വാര്‍ത്തയാണ് ഇവരുടെ ഉദ്യമത്തിന് പ്രചോദനമായത്. ബസുകള്‍ കേവലം ശൗചാലയങ്ങള്‍ മാത്രമെന്ന് കരുതിയെങ്കില്‍ തെറ്റി. എല്ലാ സൗകര്യങ്ങളോടും കൂടി. ചുരുക്കി പറഞ്ഞാല്‍ സ്ത്രീകള്‍ക്ക് ആവശ്യമുള്ളതെല്ലാം, സാനിറ്ററി നാപ്കിന്‍ വരെ ഇതില്‍ ലഭയമാകും. ശൗചാലയം പ്രവര്‍ത്തനം ആരംഭിച്ചത് വലിയ ഉപകാരപ്രദമെന്ന് സ്ത്രീകളും പറയുന്നു. ചില ദിവസങ്ങളില്‍ 300 മുതല്‍ 450 വരെ ആളുകള്‍ ഈ ശൗചാലയം ഉപയോഗിക്കുന്നുണ്ട്. സ്ത്രീ ശുചിത്വത്തെ കുറിച്ചുള്ള ടിവി സ്‌ക്രീനിങ്ങും ഇതില്‍ ലഭ്യമാണ്. ഇത്തരം ഉദ്യമങ്ങള്‍ രാജ്യത്തെ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നാണ് ഈ യുവ സംരംഭകരുടെ ആവശ്യം.