News India

അമിത് ഷായ്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ചതിന് മൂന്ന് മണിക്കൂറോളം പൂട്ടിയിട്ടു: സൂര്യ

ന്യൂ ഡൽഹി: പൗരത്വ നിയമഭേദഗതിയിൽ അമിത് ഷായ്ക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച ശേഷം മൂന്ന് മണിക്കൂറോളം പൂട്ടിയിട്ടു എന്ന് ഡൽഹിയിൽ പ്രതിഷേധിച്ച മലയാളി പെൺകുട്ടി സൂര്യ. അമിത് ഷായ്ക്കെതിരെ ഗോ ബാക്ക് വിളിച്ച ശേഷം ഏഴ് മണിക്കൂർ ഭീതിയോടെയാണ് ലജ്പത്നഗറിൽ കഴിഞ്ഞതെന്നും പോലീസിന്റെ സഹായോത്തോടെയാണ് പുറത്തിറങ്ങാൻ കഴിഞ്ഞതെന്നും സൂര്യ ഡൽഹിയിൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.