News India

വധശിക്ഷ നടപ്പാക്കുന്നത് കാണാൻ തിഹാർ ജയിലിൽ പോകും: നിർഭയയുടെ അമ്മ

ന്യൂ ഡൽഹി: മകളെ കൊലപ്പെടുത്തിയ പ്രതികൾക്ക് വധശിക്ഷ നടപ്പാക്കുന്നത് കാണാൻ ജനുവരി 22-ന് തിഹാർ ജയിലിൽ പോകുമെന്ന് നിർഭയയുടെ അമ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഏഴ് വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ നീതി ലഭിച്ച സന്തോഷമുണ്ട്. എന്നാൽ നീതി ലഭിക്കാൻ ഇത്രയും വർഷം കാത്തുനിൽക്കേണ്ടി വന്നു എന്നത് വലിയ സമയമാണ്. ഇത്തരം കേസുകളിൽ സമയബന്ധിതമായി വിധി വരണമെന്നും നിർഭയയുടെ അമ്മ പറഞ്ഞു.