News India

കടന്നുകയറിയ മേഖലകളില്‍ നിന്ന് സമയബന്ധിതമായി പിന്‍മാറണമെന്ന് ചൈനയോട് ഇന്ത്യ

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ കടന്നുകയറിയ മേഖലകളില്‍ നിന്ന് സമയബന്ധിതമായി പിന്‍മാറണമെന്ന് ചൈനയോട് ഇന്ത്യ. ചുശുല്‍ താഴ്‌വരയിലെ മോള്‍ഡോയില്‍ നടന്ന കോര്‍ കമാണ്ടരുടെ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തങ്ങളുടെ ഒരു കമാണ്ടിംഗ് ഓഫീസര്‍ കൊല്ലപ്പെട്ടതായി ചര്‍ച്ചയില്‍ ചൈന സ്ഥിരീകരിച്ചു.