News India

അനധികൃത മണല്‍ ഖനന കേസില്‍ അഖിലേഷ് യാദവിനെ സിബിഐ ചോദ്യം ചെയ്‌തേക്കും

ന്യൂഡല്‍ഹി: അനധികൃത മണല്‍ ഖനന കേസില്‍ അഖിലേഷ് യാദവിനെ സിബിഐ ഉടന്‍ ചോദ്യം ചെയ്‌തേക്കും. കേസില്‍ ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും നിരവധി കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും തമ്മിലുള്ള സഖ്യ തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശിലെ അഞ്ച് ജില്ലകളില്‍ നടന്ന അനധികൃത മണല്‍ ഖനനത്തില്‍ കുറിച്ചാണ് സിബിഐ അന്വേഷണം നടത്തുന്നത്.