News India

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിനെതിരെ ഐഎംഎ

ന്യൂ ഡൽഹി: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നല്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഐഎംഎ. ചികിത്സ സമ്പ്രദായങ്ങൾ കൂട്ടികുഴക്കാനുള്ള നീക്കം എന്ത് വില കൊടുത്തും എതിർക്കും. ഉത്തരവ് പിൻവലിക്കണമെന്നും ഐഎംഎ. ഇഎൻടി, കണ്ണുകൾ, എല്ലുകൾ, പല്ലുകൾ എന്നിവയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ നടത്താനാണ് ആയുർവേദ ഡോക്ടർമാർക്ക് അനുമതി നൽകിയത്.