News India

സൈനികരുമായുള്ള ദീപാവലി ആഘോഷത്തിനിടെ ചൈനയെയും പാകിസ്ഥാനെയും വിമര്‍ശിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സൈനികരുമായുള്ള ദീപാവലി ആഘോഷത്തില്‍ ചൈനയെയും പാകിസ്ഥാനെയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലരുടെ അധിനിവേശം ലോകത്ത് അസ്വസ്ഥത പടര്‍ത്തുന്നു. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.