News India

റഫാല്‍ എത്തുന്നതോടെ വ്യോമ പ്രതിരോധത്തില്‍ ഇന്ത്യ വന്‍ ശക്തിയാകും

ന്യൂഡല്‍ഹി: റഫാല്‍ എത്തുന്നതോടെ ഏഷ്യയിലെ വ്യോമ പ്രതിരോധത്തില്‍ വന്‍ ശക്തിയായി ഇന്ത്യ മാറും. ആണവ പോര്‍മുനകള്‍ വഹിക്കാവുന്ന അത്യാധുനിക, റഫാല്‍ വിമാനങ്ങളില്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രത്യേക ആയുധങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്. ബഹുമുഖ ആക്രമണം നടത്താവുന്ന റഫാല്‍ കൂടി ചേരുമ്പോള്‍ ചൈനയ്ക്കും, പാകിസ്ഥാനും മേല്‍ ആകാശത്തു വ്യക്തമായ മേല്‍ക്കൈ ഇന്ത്യക്ക് ലഭിക്കും.