News India

ഇന്ത്യ-ചൈന കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച ഇന്നും തുടരും

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച ഇന്നും തുടരും. പാംഗോങ് തടാകതീരത്ത് നിന്നുള്‍പ്പെടെ ചൈനീസ് സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അതിനിടെ കരസേനാ മേധാവി എം.എം. നര്‍വാനേ ഇന്ന് ലഡാക്കിലെത്തി സ്ഥിതിഗതികള്‍ വിലിയിരുത്തും.