News India

ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ അജിത് ഡോവല്‍-വാങ്ങ് യി ചര്‍ച്ച ഉടന്‍

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തില്‍ അജിത് ഡോവല്‍ -വാങ്ങ് യി ചര്‍ച്ച ഉടന്‍ ഉണ്ടാകും. ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജയശങ്കര്‍ മോസ്‌കോയില്‍ എത്തി. വാങ് യി യുമായി ജയശങ്കര്‍ വൈകീട്ട് അഞ്ചരയ്ക്ക് കൂടിക്കാഴ്ച നടത്തും. അതേസമയം പാങ്ങോങ് തടാകത്തിനു സമീപം ഫിങ്കര്‍ 4 മേഖലയില്‍ ചൈന കൂടുതല്‍ സൈനികരെ വിന്യസിച്ചു.