News India

പാകിസ്താനുമായി ചര്‍ച്ചയ്ക്ക് താല്പര്യം അറിയിച്ചെന്ന അവകാശവാദം ഇന്ത്യ തള്ളി

ന്യൂഡല്‍ഹി: പാകിസ്താനുമായി ചര്‍ച്ചയ്ക്ക് താല്പര്യം അറിയിച്ചെന്ന പാക് എന്‍.എസ്.എ മോയീദ് യൂസഫിന്റെ അവകാശവാദം ഇന്ത്യ തള്ളി. ഗില്ജിത് ബാള്‍ട്ടിസ്ഥനിലെയും പാക് അധീന കാശ്മീരിലെയും മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പാക് ശ്രമമെന്ന് ഇന്ത്യ.