News India

രാജ്യത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ അവശ്യ സേവനങ്ങള്‍ പ്രവര്‍ത്തിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പ്രഖ്യാപിച്ച സമ്പൂര്‍ണ അടച്ചു പൂട്ടലില്‍ ആവശ്യ സേവനങ്ങള്‍ക്ക് ഇളവ് അനുവദിച്ചു. അത്യാവശ്യമില്ലാത്ത കേന്ദ്ര സംസ്ഥാന ഓഫീസുകള്‍ അടച്ചിടും. പ്രതിരോധം, ആഭ്യന്തരമടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കും. സംസ്ഥാന കേന്ദ്രഭരണ ഓഫീസുകളും സ്വയംഭരണ സ്ഥാപനങ്ങളും അവധി ആയിരിക്കും.