കോവിഡിനെ നേരിടുന്നതിന് തദ്ദേശീയ വാക്സിനുകളുമായി ഇന്ത്യ തയ്യാറെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ വാക്സിന് യജ്ഞത്തിന് അടുത്തയാഴ്ച്ച തുടക്കം കുറിക്കും. കോവിഡിനെ നേരിടുന്നതിന് തദ്ദേശീയ വാക്സിനുകളുമായി ഇന്ത്യ തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ വാക്സിന് നീക്കം തുടങ്ങുമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ടും അറിയിച്ചു.