News India

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 73 ലക്ഷം പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 73 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,708 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 680 മരണവും സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 81514 പേര്‍ കോവിഡ് മുക്തരായി.