News India

രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം ഉയരുന്നു; 24 മണിക്കൂറില്‍ 134 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിടുകയാണ്. ആകെ മരണം 3,163 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 134 പേരാണ് കോവിഡ്-19 ബാധയില്‍ മരിച്ചത്. കോവിഡ്-19 ബാധികരുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്ന പത്താമത്തെ രാജ്യമായി ഇന്ത്യ ആ പട്ടികയില്‍ മുകളിലേക്ക് കയറുന്നു.