രാജ്യത്തെ കോവിഡ് കേസുകള്‍ 47 ലക്ഷം പിന്നിട്ടു
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ 47 ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 94,372 പേര്‍ക്ക് രോഗം ബാധിക്കുകയും 1,114 പേര് മരിക്കുകയും ചെയ്തു. കോവിഡാനന്തര ചികിത്സകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. ആയുഷ് മരുന്നുകള്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി ഡോക്ടറുടെ കുറിപ്പടിയില്‍ ഉപയോഗിക്കാം. യോഗ, പ്രാണായാമം എന്നിവയും ശുപാര്‍ശ ചെയ്യുന്നു.