News India

രാജ്യത്ത് 35,551 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 526 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 35,551 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു 24 മണിക്കൂറിനിടെ 526 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും പറയുന്നതില്‍ അവ്യക്തതയുണ്ടെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ അത്തരം വാഗ്ദാനം ഇല്ലെന്നതാണ് കേന്ദ്ര നിലപാടെന്നും രാഹുല്‍ഗാന്ധി ആരോപിക്കുന്നു.