News India

ഇന്ത്യയും അമേരിക്കയും നാളെ കരാറുകളില്‍ ഒപ്പിടും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും സാന്നിധ്യത്തില്‍ സുപ്രധാനമായ ആയുധ ഊര്‍ജ്ജ കരാറുകളില്‍ ഇന്ത്യയും അമേരിക്കയും നാളെ ഒപ്പുവയ്ക്കും. എന്നാല്‍ വ്യാപാര കരാര്‍ ഇത്തവണയും യാഥാര്‍ഥ്യമാകില്ല. എച്ച് വണ്‍ ബി വിസ പ്രശ്‌നം ഇന്ത്യ ചര്‍ച്ചയില്‍ ഉന്നയിക്കും.