News India

പൗരത്വ നിയമ ഭേദഗതി: അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ഒറ്റപ്പെടുമെന്ന് ശിവശങ്കര്‍ മേനോന്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം, എന്‍.ആര്‍.സി എന്നിവ നടപ്പിലാക്കുന്നതിലൂടെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ഒറ്റപ്പെടുമെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ മാതൃഭൂമി ന്യൂസിനോട്. നയതന്ത്രം കടുപ്പമേറിയതാകും. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് വന്നാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകും. യു.പി.എ സര്‍ക്കാരിന്റെ സമയത്തെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും ശിവ ശങ്കര്‍ മോനോന്‍ പറഞ്ഞു.