News India

ഓണക്കാലമായതോടെ സ്വകാര്യ ബസുകള്‍ യാത്രാക്കൂലി വര്‍ദ്ധിപ്പിച്ചു

ബംഗളൂരു: ഉത്സവ സീസണില്‍ മറുനാടന്‍ മലയാളികളെ യാത്രാക്കൂലി വര്‍ദ്ധിപ്പിച്ച് പിഴിയുന്ന നയത്തില്‍ സ്വകാര്യ ബസുകള്‍ക്ക് ഇത്തവണയും മാറ്റമൊന്നുമില്ല. ബംഗളൂരുവില്‍ നിന്ന് ഓണം ആഘോഷിക്കാന്‍ യാത്രതിരിക്കുന്ന മലയാളികള്‍ക്ക് ഇത്തവണയും വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് തുല്യമായ നിരക്കു തന്നെ ടിക്കറ്റിനും നല്‍കേണ്ടി വരും.