News India

പി.ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു; ഇനി 14 ദിവസം തിഹാർ ജയിലിൽ

ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയാ കേസിൽ സി.ബി.ഐ കസ്റ്റഡിയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക സി.ബി.ഐ കോടതിയാണ് ചിദംബരത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇതോടെ അദ്ദേഹം തിഹാർ ജയിലിൽ കഴിയേണ്ടി വരും.