News India

വിക്രം എന്ന ലാന്‍ഡറിനായി തിരച്ചില്‍ ഊര്‍ജിതമാക്കി ഐഎസ്ആര്‍ഒ

ബെംഗളൂരു: സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ ലക്ഷ്യം പിഴച്ചു തെന്നി മാറി അപ്രത്യക്ഷനായ വിക്രം എന്ന ലാന്‍ഡറിനായി തിരച്ചില്‍ ഊര്‍ജിതമാക്കി ഐഎസ്ആര്‍ഒ. ചാന്ദ്ര ഭ്രമണപഥത്തില്‍ കഴിയുന്ന ഓര്‍ബിറ്ററിലെ ടെറൈന്‍ മാപ്പിംഗ് ക്യാമറ ലാന്‍ഡറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുമെന്നാണ് ഐഎസ്ആര്‍ഒ കണക്കു കൂട്ടുന്നത്. വരുന്ന 14ദിവസത്തിനുള്ളില്‍ ലാന്‍ഡറില്‍ നിന്ന് സന്ദേശങ്ങള്‍ വരുമെന്ന പ്രതീക്ഷ കാക്കുകയാണ് ശാസ്ത്രജ്ഞര്‍.