News India

തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ വീട്ടില്‍ നടക്കുന്ന ആദായ നികുതി റെയ്ഡ് തുടരുന്നു

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ വീട്ടില്‍ നടക്കുന്ന ആദായ നികുതി റെയ്ഡ് തുടരുന്നു. നികുതിവെട്ടിപ്പ് സംബന്ധിച്ച രേഖകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേ സമയം സിനിമാ നിര്‍മ്മാണത്തിന് പലിശയ്ക്ക് പണം നല്‍കാറുള്ള അന്‍പുചെഴിയന്റെ ഓഫീസുകളില്‍ നിന്ന് 77 കോടി രൂപയും മുന്നൂറ് കോടിയോളം വിലമതിക്കുന്ന രേഖകളും കണ്ടെടുത്തുവെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.