News India

പാക് പിന്തുണയോടെ രാജ്യത്ത് ഭീകരാക്രണ സാധ്യത; മസൂദ് അസ്ഹറിനെ മോചിപ്പിച്ചെന്നും റിപ്പോർട്ട്

ന്യൂഡൽഹി: പാകിസ്താന്റെ പിന്തുണയോടെ രാജ്യത്ത് ഭീകരാക്രണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഇതേ തുടർന്ന് രാജ്യത്ത് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രാജസ്ഥാൻ അതിർത്തിയിൽ പാകിസ്താൻ അധിക സേനാവിന്യാസവും നടത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.