News India

ജാട്ട് വികാരം പടിഞ്ഞാറന്‍ യുപിയില്‍ ബിജെപിയ്ക്ക് വെല്ലുവിളി:

ലഖ്‌നൗ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യുപിയില്‍ ബിജെപിയ്ക്ക് കനത്ത വെല്ലുവിളിയാവുകയാണ് ജാട്ട് വികാരം. കോണ്‍ഗ്രസ് പ്രചാരണത്തിന്റെ ചുമതലയേറ്റ് ജ്യോതിരാദിത്യ സിന്ധ്യ വിളവെടുക്കാനിറങ്ങുന്നത് ജാട്ട് രോഷം പുകയുന്ന മണ്ണിലേക്കാണ്. സംവരണ പ്രക്ഷോഭം കത്തിപ്പടര്‍ന്നപ്പോള്‍ പിന്തുണച്ച മായാവതിക്കൊപ്പമാണ് പക്ഷേ ജാട്ട് മനസ്സ്. ഒരാഴ്ച കൊണ്ട് മുന്നാക്ക സംരവണം നടപ്പാക്കിയ മോദി സര്‍ക്കാര്‍ ജാട്ടുകളെ അഗണിച്ചെന്ന്് ജാട്ട് ആരക്ഷണ്‍ മഹാ ആന്തോളന്‍ ആരോപിച്ചു.