കാല്‍ നൂറ്റാണ്ട് കൊണ്ട് മസിനഗുഡിയിൽ ജയശ്രീ ഉണ്ടാക്കിയ കാടിന്റെ വിശേഷങ്ങളറിയാം
കാല്‍ നൂറ്റാണ്ട് കൊണ്ട് സ്വന്തമായി ഉണ്ടാക്കിയ മസിനഗുഡിയിൽ കാട്. കാടിന് നടുവില്‍ പ്രകൃതിക്ക് ഇണങ്ങിയ ഒരു വീട്. ഇവിടെയാണ് ബെംഗളുരൂ സ്വദേശിയായ ജയശ്രീ താമസിക്കുന്നത്. 1994 ൽ വാങ്ങിയ ഭൂമിയില്‍ കാട് വളര്‍ത്തി. മരങ്ങളും മുളയും നട്ടുവളര്‍ത്തി. ഇന്ന് ഈ കാടിനും വന്യജീവികള്‍ക്കും വേണ്ടിയാണ് ജീവിതം. മാനും മലയണ്ണാനും മുതല്‍ കടുവ വരെ നിത്യസന്ദര്‍ശകരായ ജയശ്രീയുടെ സ്വന്തം കാടിന്റെ വിശേഷങ്ങളറിയാം.






