കര്‍ണാടകയില്‍ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ജെ.ഡി.എസ് ശ്രമം
ബെംഗളൂരു: ബിജെപിയുടെ ബി ടീമെന്ന ആരോപണത്തെ പ്രതിരോധിക്കാനും പ്രതിച്ഛായ വീണ്ടെടുക്കാനുമുള്ള തന്ത്രപ്പാടിലാണ് കര്‍ണാടകയില്‍ ജനതാദള്‍ എസ്. സംസ്ഥാനത്തെ 7 മേഖലകളിലും പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ബെംഗളൂരുവില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.കാര്‍ഷിക ബില്ലുകള്‍ പാസാക്കാന്‍ ബിജെപിയെ നിയമ നിര്‍മാണ സഭയില്‍ സഹായിച്ചതടക്കമുള്ള കാര്യങ്ങളില്‍ നേതൃത്വത്തിനെതിരെ കോര്‍ കമ്മിറ്റിയിയില്‍ വിമര്‍ശനമുയര്‍ന്നു.