News India

കൂടുതല്‍ ലോക്‌സഭാ സീറ്റ് ആവശ്യപ്പെട്ട് ജെ.ഡി.എസ് കോണ്‍ഗ്രസ് ഹൈക്കമാന്റിന് കത്തയച്ചു

ബെംഗലൂരു: കര്‍ണാടകത്തിലെ ജെ.ഡി.എസ്‌-കോണ്‍ഗ്രസ് കൂട്ടുകെട്ട് ആശങ്കയിലാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റെന്ന ആവശ്യവുമായി ജെ.ഡി.എസ് രംഗത്ത്. ആകെയുള്ള 28 സീറ്റില്‍ 12 സീറ്റുകള്‍ പാര്‍ട്ടിക്കു വേണമെന്നാവശ്യപ്പെട്ട് ജെ.ഡി.എസ് അദ്ധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ കോണ്‍ഗ്രസ് ഹൈക്കമാന്റിന് കത്തയച്ചു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ സഖ്യത്തിനില്ല എന്ന നിലപാട് ജെ.ഡി.എസ് സ്വീകരിച്ചാല്‍ കര്‍ണാടകയിലെ സഖ്യസര്‍ക്കാരിന്റെ നില പരുങ്ങലിലാകും.