News India

ജെ.എന്‍.യു.സംഘര്‍ഷം: വാട്ട്‌സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെ ഫോണ്‍ പിടിച്ചെടുക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: ജെ.എന്‍.യു. സംഘര്‍ഷം ആസൂത്രണം ചെയ്തുവെന്ന് സംശയിക്കുന്ന രണ്ട് വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കാന്‍ ഡല്‍ഹി പോലീസിന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. ഫ്രണ്ട്‌സ് ഓഫ് ആര്‍.എസ്.എസ്, യൂണിറ്റി എഗെനിസ്റ്റ് ലെഫ്റ്റ് എന്നീ വാട്ട്‌സ് ആപ്പ് കൂട്ടായ്മകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കാനാണ് കോടതിയുടെ നിര്‍ദേശമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.