News India

ജെഎന്‍യു വിദ്യാര്‍ഥികള്‍ ഇന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തും

ന്യൂഡല്‍ഹി: വിസിയെ പുറത്താക്കുക, ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ഇന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തും. സി.പി.ഐ നേതാവ് കനയ്യ കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധത്തിന്റെ ഭാഗമാകും. സര്‍വകലാശാല സന്ദര്‍ശിച്ച കോണ്‍ഗ്രസ് വസ്തുത അന്വേഷണ സമിതി സോണിയ ഗാന്ധിക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.