News India

ജെഎൻയു സംഘർഷം: മാനനവിഭവശേഷി മന്ത്രാലയം നിയോഗിച്ച സമിതി ഇന്ന് സർവകലാശാലയിലെത്തും

ന്യൂ ഡൽഹി: ജെഎൻയു സംഘർഷവുമായി ബന്ധപ്പെട്ട് മാനനവിഭവശേഷി മന്ത്രാലയം നിയോഗിച്ച സമിതി ഇന്ന് സർവകലാശാല ക്യാമ്പസിൽ എത്തും. വൈസ് ചാൻസലറുമായി സംഘം കൂടിക്കാഴ്ച നടത്തും. ഫീസ് വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ക്യാമ്പസിൽ സമരം നടത്തുന്നവരുമായി സംഘം ചർച്ച നടത്തുമോ എന്ന് വ്യക്തമല്ല. അക്രമസംഭവങ്ങൾ ദൗർഭാഗ്യകരമെന്ന് സർവകലാശാല വി.സി ജഗദീഷ് കുമാർ നേരത്തെ പ്രതികരിച്ചിരുന്നു.