News India

ഡല്‍ഹിയിലെ ജനവിധി അറിയുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനവിധി അറിയുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. കൃത്യം എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. 70 നിയമസഭാ സീറ്റുകളാണ് ഡല്‍ഹിയിലുള്ളത്. കഴിഞ്ഞ തവണ 67 സീറ്റുകള്‍ നേടി ഏകപക്ഷീയമായ വിജയമാണ് ആം ആദ്മി പാര്‍ട്ടി നേടിയത്. ഇത്തവണ ആ വിജയം ആവര്‍ത്തിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിയുമോ?. എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും തുടര്‍ച്ചയായ മൂന്നാം തവണയും ഡല്‍ഹിയില്‍ അധികാരത്തിലെത്തുമെന്ന് തന്നെയാണ് പ്രവചിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ഒരു സമഗ്രമായ തിരഞ്ഞെടുപ്പ് ചിത്രം ഗ്രാഫിക്‌സിന്റെ സഹായത്തോടെ അവതരിപ്പിക്കുന്നു.